ഗാങ്സ്റ്ററിലെത്തും മുമ്പ് അഭിനയിക്കാൻ ഒരുങ്ങിയത് അശ്ലീല സിനിമയിലെന്നു കങ്കണ റണാവത്ത്; അന്നത്തെ മാനസികാവസ്ഥയിൽ അതും ചെയ്യുമായിരുന്നു - Kairalinewsonline.com
ArtCafe

ഗാങ്സ്റ്ററിലെത്തും മുമ്പ് അഭിനയിക്കാൻ ഒരുങ്ങിയത് അശ്ലീല സിനിമയിലെന്നു കങ്കണ റണാവത്ത്; അന്നത്തെ മാനസികാവസ്ഥയിൽ അതും ചെയ്യുമായിരുന്നു

മുംബൈ: അശ്ലീല സിനിമയിൽ അഭിനയിക്കാനും കരാർ ഒപ്പിടാൻ തയ്യാറായിട്ടുണ്ടെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗാങ്‌സ്റ്ററിൽ അഭിനയിക്കാൻ അതിനിടയിൽ തന്നെ അവസരം വന്നതു കൊണ്ടു മാത്രമാണ് താൻ അതിൽ നിന്നു പിൻമാറിയത്. അല്ലെങ്കിൽ ഒരു പക്ഷേ തന്റെ അരങ്ങേറ്റം അശ്ലീല സിനിമയിൽ ആകുമായിരുന്നെന്നും കങ്കണ പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. ഫോട്ടോഷൂട്ടിൽ വരെ പങ്കെടുത്തതാണെന്നും കങ്കണ വ്യക്തമാക്കി.

2006-ൽ സിനിമയിൽ അവസരം തേടി നടക്കുന്ന കാലത്തായിരുന്നു ആ സംഭവം നടന്നത്. അന്നു ഏതുതരം സിനിമയിലും അഭിനയിക്കുന്ന മാനസികാവസ്ഥയിലായിരുന്നു. ഒരു ബി ഗ്രേഡ് ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനായി പോയത് ആ സമയത്താണ്. അവരെനിക്ക് സുതാര്യമായ ഒരു മേൽക്കുപ്പായം മാത്രമാണ് ധരിക്കാൻ തന്നത്. ഏതോ നീലച്ചിത്രത്തിന്റെ ഷൂട്ടിംഗ് ആണെന്നാണ് ഞാൻ മനസ്സിലാക്കിയത്. എന്നിട്ടും താൻ മറുത്തൊന്നും പറഞ്ഞില്ല. അന്നത്തെ മാനസികാവസ്ഥയിൽ താൻ എന്തും ചെയ്യുമായിരുന്നെന്നും കങ്കണ കൂട്ടിച്ചേർത്തു.

ആയിടയ്ക്കാണ് ഗാങ്സ്റ്ററിൽ അഭിനയിക്കാൻ അവസരം തേടിയെത്തിയത്. അതുകൊണ്ട് ആ ചിത്രത്തിൽ നിന്നു പിൻമാറി. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ തന്റെ അരങ്ങേറ്റ ചിത്രം ആ ബി ഗ്രേഡ് ചിത്രമായേനെ. ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് കങ്കണ.

To Top