അരിക്ഷാമം മറികടക്കാന്‍ അരി പുറത്തുനിന്ന് കൊണ്ടുവരുമെന്ന് എല്‍ഡിഎഫ്; അരി നല്‍കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്; ഫെബ്രുവരി 18ന് രാജ്ഭവന്‍ മാര്‍ച്ച്

തിരുവനന്തപുരം: സംസ്ഥാനത്തിന് അരി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് എല്‍ഡിഎഫ്. ഭക്ഷ്യസുരക്ഷാ നിയമം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ഇതേ തുടര്‍ന്നാണ് കേരളത്തിനുള്ള അരിവിഹിതം കേന്ദ്രം നിര്‍ത്തിവച്ചതെന്നും എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വൈക്കം വിശ്വന്‍ പറഞ്ഞു. റേഷന്‍ മുടങ്ങാന്‍ കാരണമായത് ഇതാണെന്നും അദേഹം പറഞ്ഞു.

അരിക്ഷാമം മറികടക്കാന്‍ കേരളത്തിന് പുറത്തുനിന്ന് അരി കൊണ്ടുവരും. അരി നിഷേധിച്ച കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദേഹം പറഞ്ഞു. ജനുവരി 12ന് സായാഹ്ന ധര്‍ണ്ണകള്‍ സംഘടിപ്പിക്കുമെന്നും ഫെബ്രുവരി 18ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും വൈക്കം വിശ്വന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News