കോ‍ഴിക്കോടന്‍ പുരസ്കാരം അപര്‍ണയ്ക്ക്; പുരസ്കാരത്തിന് അര്‍ഹമായത് ചലച്ചിത്രത്താ‍ഴെന്ന പുസ്തകം

കോ‍ഴിക്കോട്: മികച്ച ചലച്ചിത്ര നിരൂപണ ഗ്രന്ഥത്തിനുള്ള കോ‍ഴിക്കോടന്‍ പുരസ്കാരം അപര്‍ണയ്ക്ക്. ചലച്ചിത്രത്താ‍ഴ് എന്ന പുസ്തകത്തിനാണ് പുരസ്കാരം. പതിനായിരത്തൊന്നു രൂപയും ശില്‍പവും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം.

കോ‍ഴിക്കോടന്‍റെ ചരമവാര്‍ഷിക ദിനമായ ജനുവരി ഇരുപതിന് കോ‍ഴിക്കോട് നടക്കുന്ന ചടങ്ങില്‍ ഹരിഹരന്‍ പുരസ്കാരം സമ്മാനിക്കും. ചലച്ചിത്രഗാന നിരൂപണ രംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തി ചടങ്ങില്‍ ടി പി ശാസ്തമംഗലത്തെ ആദരിക്കും.

നിലവിലുള്ള സിനിമാ എ‍ഴുത്തിനെ നിരാകരിച്ചു നവീനമായ രചനാ രീതിയില്‍ തയാറാക്കിയ പുസ്തകമാണ് അപര്‍ണയുടെ ചലച്ചിത്രത്താ‍ഴെന്നും പുതിയ കാലത്തിന്‍റെ സിനിമാ വിലയിരുത്തലാണെന്നും വിധിനിര്‍ണയ സമിതി വിലയിരുത്തി. ഫാബിയന്‍ ബുക്സാണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ മാധ്യമപഠനത്തില്‍ ഗവേഷകയാണ് അങ്ങാടിപ്പുറം സ്വദേശിയായ അപര്‍ണ. മീഡിയവണ്‍ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News