എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിപാടി നടത്തുമെന്ന് കെ. സുരേന്ദ്രന്‍; ‘ഉള്ളി’ സുരയെ ‘പഞ്ഞി’ സുരയാക്കി സോഷ്യല്‍മീഡിയ പരിഹാസം

തിരുവനന്തപുരം: എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചായാലും പ്രവര്‍ത്തിക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ സോഷ്യല്‍മീഡിയ. അങ്ങനെ സംഭവിച്ചാല്‍ നിലവില്‍ ഉള്ളിസുരയെന്ന് വിശേഷണമുള്ള സുരേന്ദ്രനെ, പഞ്ഞിസുരയാക്കുമെന്നാണ് സോഷ്യല്‍മീഡിയയിലെ അഭിപ്രായങ്ങള്‍.


കഴിഞ്ഞദിവസം ചീമേനിയില്‍ സംഘടിപ്പിച്ച പദയാത്രയുടെ സമാപന പൊതുയോഗത്തിലാണ് സുരേന്ദ്രന്‍, എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കുമെന്ന് പറഞ്ഞത്. പാര്‍ട്ടിപ്രവര്‍ത്തനം തടയാന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കിയിരിക്കില്ല. എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചായാലും പ്രവര്‍ത്തിക്കുമെന്നാണ് സുരേന്ദ്രന്റെ പ്രസ്താവന.

അതേസമയ, സുരേന്ദ്രന്റെ പ്രസ്താവനയെ അനുകൂലിച്ച്, നിരവധി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളിയും ഫേസ്ബുക്കില്‍ നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here