പുതുച്ചേരിയില്‍ മുന്‍മന്ത്രിയെ അജ്ഞാതസംഘം വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് വിഎംസി ശിവകുമാര്‍

പുതുച്ചേരി: പുതുച്ചേരിയില്‍ മുന്‍കൃഷിമന്ത്രിയെ അജ്ഞാതര്‍ വെട്ടിക്കൊന്നു. മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന വിഎംസി ശിവകുമാറിനെയാണ് അജ്ഞാതസംഘം കൊലപ്പെടുത്തിയത്. നാഗപട്ടണം ടിആര്‍ പട്ടണത്ത് വച്ചാണ് സംഭവം. വെട്ടേറ്റ ശിവകുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

കാരയ്ക്കല്‍ മണ്ഡലത്തെയാണ് വിഎംസി ശിവകുമാര്‍ പ്രതിനിധീകരിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ശിവകുമാര്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News