ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിക്ക് പിന്തുണയേറുന്നു; സൗരവ് അനുയോജ്യനായ വ്യക്തിയെന്ന് സുനില്‍ ഗാവസ്‌കര്‍

ദില്ലി : ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഗാംഗുലിയാണ്. ഒത്തുകളി വിവാദത്തില്‍പ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്നോട്ട് നയിച്ചത് ഗാംഗുലിയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി പേരുകളാണ് പ്രചരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മൊഹീന്ദര്‍ അമര്‍നാഥ്, മുന്‍ ആഭ്യന്തരസെക്രട്ടറി ജികെ പിള്ള തുടങ്ങിയ പേരുകളും ഇതിലുണ്ട്. ബിസിസിഐ വൈസ് പ്രസിഡന്റുമാരായ മലയാളിയായ ടിസി മാത്യു, ഗൗതം റോയി എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. എന്നാല്‍ സൗരവ് ഗാംഗുലിക്കാണ് മുന്‍ ക്രിക്കറ്റ് താരങ്ങളുടെ പൊതുപിന്തുണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News