കെ കെ നീലിമയ്ക്ക് അമേരിക്കന്‍ മാധ്യമ പുരസ്കാരം; വിവരണമികവിനും സമഗ്രസംഭാവനയ്ക്കുമുള്ള പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം: കൈരളി ടിവി അമേരിക്കന്‍ വ്യൂവേ‍ഴ്സ് ഫോറത്തിന്‍റെ മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം കൈരളി ടി വി ന്യൂസ് എഡിറ്റര്‍ കെ കെ നീലിമയ്ക്ക്. വിവരണത്തിലെ മികവിനും മാധ്യമപ്രവര്‍ത്തനത്തിനു നല്‍കിയ സമഗ്രസംഭാവനയ്ക്കുമുള്ള പുരസ്കാരം കൈരളി ടി വി ന്യൂസ്റൂമില്‍ നടന്ന ചടങ്ങില്‍ കൈരളി ടിവി യുഎസ്എ ഡയറക്ടര്‍ ജോസ് കടാപ്പുറം സമ്മാനിച്ചു.

മാധ്യമപ്രവര്‍ത്തനത്തിന്‍റെ നേതൃതലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വനിതാ മാധ്യമപ്രവര്‍ത്തക എന്ന നിലയിലും വാര്‍ത്തകളിലെ വിവരണങ്ങളിലെ മികവും മുന്‍ നിര്‍ത്തിയാണു പുരസ്കാരം നലകുന്നതെന്നു ജോസ് കടാപ്പുറം പറഞ്ഞു. ചടങ്ങില്‍ കൈരളി ടിവി സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍, ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍, ഡിജിഎം സി സി മുഹമ്മദ് ആരിഫ്, ഡെപ്യുട്ടി എഡിറ്റര്‍ മനോജ് വര്‍മ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News