പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച പൂവാലന്‍മാരെ കൈകാര്യം ചെയ്ത് കൃഷ്ണ പൂനിയ; നാട്ടുകാര്‍ സാക്ഷിയായത് സിനിമയെ വെല്ലുന്ന കാഴ്ചകള്‍ക്ക്

ജയ്പൂര്‍: പുതുവര്‍ഷദിനത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച മൂന്നു പൂവാലന്‍മാരെ കൈകാര്യം ചെയ്ത് ഡിസ്‌കസ് ത്രോ താരം ഒളിമ്പ്യന്‍ കൃഷ്ണ പൂനിയ. രാജസ്ഥാനിലെ ചുരു ജില്ലയിലെ രാജ്ഗറിലാണ് സംഭവം.

Krishna Poonia

സംംഭവം ഇങ്ങനെ: രാജ്ഗറിലൂടെ കാറില്‍ പോകുന്നതിനിടെ റെയില്‍വേ ക്രോസിംഗിന് സമീപം ഭയന്നിരിക്കുന്ന രണ്ടു പെണ്‍കുട്ടികളെ കൃഷ്ണ കണ്ടു. ഇവരോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പൂവാലന്‍മാരുടെ ശല്യത്തെക്കുറിച്ച് അറിയുന്നത്. ഇതോടെ സംഘത്തിന്റെ അരികിലേക്ക് പുനിയ എത്തി. എന്നാല്‍ പുനിയയെ കണ്ട യുവാക്കള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരിലൊരാളെ കൃഷ്ണ വലിച്ചു താഴെയിട്ടു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും യുവാക്കളെ പൊലീസിന് കൈമാറുകയുമായിരുന്നു.

അതേസമയം, സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തുതന്നെ പൊലീസ് സ്റ്റേഷനുണ്ടായിട്ടും രണ്ടിലേറെ തവണ വിളിച്ചിട്ടാണ് അവര്‍ വന്നതെന്നും കൃഷ്ണ ആരോപിക്കുന്നു. ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോള്‍ നിശബ്ദരായി കണ്ട് കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേതെന്നും അതിന് മാറ്റം വരണമെന്നും കൃഷ്ണ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News