പരാതികളില്‍ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് ജേക്കബ് തോമസിന്റെ നിര്‍ദേശം; ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കുന്നുണ്ടോയെന്ന് മേലധികാരികള്‍ ഉറപ്പ് വരുത്തണം

തിരുവനന്തപുരം: വിജിലന്‍സിന് ലഭിക്കുന്ന പരാതികളില്‍ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശം. വിജിലന്‍സ് യുണിറ്റുകളിലും, റേഞ്ചുകളിലും വരുന്ന പരാതികളില്‍ എന്ത് നടപടി എടുത്തു എന്ന് മേലുദ്യോഗസ്ഥരെ ഉടനടി അറിയിക്കണമെന്നും ജേക്കബ് തോമസ് അറിയിച്ചു.

പ്രാഥമിക അന്വേഷങ്ങള്‍ സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തികരിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പ് വരുത്തണമെന്നും ജേക്കബ് തോമസ് നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്നുള്ള പരാമര്‍ശത്തിന് തൊട്ട് പിന്നാലെയാണ് ജേക്കബ് തോമസ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് മേധാവിമാരും, ഡിവൈഎസ്പിമാരും യോഗത്തില്‍ പങ്കെടുത്തു. പ്രധാനമായ കേസുകളുടെ പ്രാഥമിക അവലോകനവും യോഗത്തില്‍ ഉണ്ടായി. വിജിലന്‍സ് ആസ്ഥാനത്താണ് യോഗം ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News