നരേന്ദ്രമോദിയുടെ ഭീം ആപ്പ് നാട്ടുകാരുടെ പോക്കറ്റടിക്കുന്നുവെന്ന് വ്യാപക പരാതി; ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും പണമടയ്ക്കണം; പങ്കാളിത്തത്തിന് മടിച്ച് പൊതുമേഖലാ ബാങ്കുകള്‍

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഭീം ആപ്പ് നാട്ടുകാരുടെ പോക്കറ്റടിക്കുന്നുവെന്ന് വ്യാപക പരാതി. സൗജന്യ ആപ് എന്ന പേരില്‍ ഇറക്കിയ ആപ്പിന്റെ പേരില്‍ മൊബൈല്‍ കമ്പനികള്‍ നിരക്ക് ഈടാക്കുന്നു. നിരവധി പേരാണ് ഇതിനകം പരാതിയുമായി രംഗത്തെത്തിയത്.

ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പിനെ കുറിച്ച് നിരവധി പരാതികള്‍ പ്രചരിക്കുന്നു. ഫ്രീ ആപ്പ് എന്ന് പറയുന്നുണ്ടെങ്കിലും ഭീം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മൊബൈല്‍ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നുണ്ട്. പണം ഈടാക്കുന്നുവെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തി.

ഭീം ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് 1 രൂപ 50 പൈസയാണ് ഈടാക്കുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു വെരിഫിക്കേഷന്‍ കോഡ് ലഭിക്കും. തൊട്ടു പിന്നാലെ മൊബൈല്‍ ബാലന്‍സില്‍ നിന്ന് 1.50 രൂപ ഈടാക്കിയതായും നോട്ടിഫിക്കേഷന്‍ വരും. എസ്എംഎസ് ചിലവ് എന്നാണ് കാണിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഭീം ആപ്പുമായി കണക്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്താലും കണക്ട് ചെയ്യാനായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ ഔദ്യോഗിക ആപ്ലിക്കേഷനില്‍ നിന്നും ഇത്തരം ഒരു ചതി പ്രതീക്ഷിച്ചില്ല എന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ സ്വകാര്യ മേഖലാ ബാങ്കുകള്‍ ഭീം ആപ്പുമായി യോജിക്കാന്‍ താല്‍പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കായി നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. എന്നാല്‍ അതിനേക്കാള്‍ നിലവാരം കുറഞ്ഞ രീതിയിലാണ് ഭീം ആപ്ലിക്കേഷന്റെ പ്രവര്‍ത്തനമെന്നും ആക്ഷേപമുണ്ട്. ഉപഭോക്താക്കള്‍ കൂടിയതോടെ ഇടപാടുകള്‍ പതിവായി മുടങ്ങുന്നുണ്ട്. പുറത്തിറക്കി മൂന്ന് ദിവസത്തിനകം പ്ലേ സ്റ്റോറില്‍ ഭീം ആപ്പ് ഒന്നാമതെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News