ബംഗളൂരുവിൽ ന്യൂഇയർ ആഘോഷത്തിനിടെ ലൈംഗികാതിക്രമം; നാലുപേർ പൊലീസ് കസ്റ്റഡിയിൽ; അതിക്രമത്തിനിരയായത് നൂറോളം പെൺകുട്ടികൾ

ബംഗളൂരു: ന്യൂഇയർ ആഘോഷത്തിനിടെ പെൺകുട്ടികൾ കൂട്ടത്തോടെ ലൈംഗികാതിക്രമത്തിനു ഇരയായ സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. ബംഗളൂരു പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ന്യൂഇയർ ആഘോഷത്തിന്റെ പേരിൽ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. നൂറോളം പെൺകുട്ടികളാണ് ആഘോഷത്തിന്റെ മറവിൽ അതിക്രമത്തിനു ഇരയായത്. പൊലീസുകാർ അടക്കം നോക്കി നിൽക്കുമ്പോഴായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്നു യുവാക്കളുടെ അഴിഞ്ഞാട്ടം. അശ്ലീലം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചുമാണ് യുവാക്കൾ പെൺകുട്ടികളെ അപമാനിച്ചത്. ബംഗളുരുവിലെ എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളിൽ നടന്ന ആഘോഷ പരിപാടിക്കിടെയാണ് യുവതികൾക്ക് ദുരനുഭവമുണ്ടായത്. ബംഗളൂരു മിറർ ദിനപത്രമാണ് സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

1500ഓളം പൊലീസുകാർ സ്ഥലത്ത് നിലകൊള്ളുമ്പോഴായിരുന്നു അക്രമങ്ങളുടെ പരമ്പര. പല സംഭവങ്ങളും നടക്കുമ്പോൾ പൊലീസുകാർ കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും മദ്യലഹരിയിൽ യുവാക്കൾ സ്ത്രീകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പൊലീസുകാർ സമ്മതിക്കുന്നുണ്ട്.

സംഭവത്തിനെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഒരു പുരുഷൻ തന്റെ മാറിടത്തിൽ കടന്നു പിടിക്കാൻ ശ്രമിച്ച അനുഭവത്തെ ചൈതാലി വാസ്‌നിക് എന്ന സ്ത്രീ ഫേസ്ബുക്കിലൂടെ പറയുന്നു. ഒറ്റയ്ക്ക് എത്തിയവരാണ് അതിക്രമങ്ങൾക്ക് ഇരയായവരിൽ അധികവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News