സാഫ് വനിതാ ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്; ബംഗ്ലാദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തു

ദില്ലി : സാഫ് വനിതാ ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീടനേട്ടം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഡംഗ്മെയ് ഗ്രേസ്, സസ്മിത, ഇന്ദുമതി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

ബംഗ്ലാദേശ് ഗോള്‍മുഖത്ത് നിരന്തര ഭീഷണിയാണ് ഇന്ത്യന്‍ പെണ്‍കടുവകള്‍ ഉയര്‍ത്തിയത്. 12-ാം മിനുട്ടിലാണ് ഇന്ത്യ ആദ്യം ബംഗ്ലാദേശിന്റെ വല കുലുക്കിയത്. ഡംഗ്മെയ് ഗ്രേസ് ആണ് ആദ്യഗോള്‍ നേടിയത്. മറുപടി ഗോളിനായി പൊരുതിയ ബംഗ്ലാദേശ് 40-ാം മിനുട്ടില്‍ തിരിച്ചടിച്ചു. ഷോപ്‌നയിലൂടെയായിരുന്നു ബംഗ്ലാദേശിന്റെ മറുപടി ഗോള്‍.

രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പെണ്‍കടുവകള്‍ മൈതാനം കീഴടക്കി. അറുപതാം മിനുട്ടില്‍ സസ്മിതയിലൂടെ ഇന്ത്യ മുന്നിലെത്തി. പിന്നാലെ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ 70-ാം മിനുട്ടില്‍ ഇന്ദുമതി ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. ഇതോടെ ഇന്ത്യ വിജയവും കിരീടവും ഉറപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News