അഖിലേഷ് യാദവിനെ പുകഴ്ത്തി ഷീല ദീക്ഷിത്; സഖ്യമായാല്‍ പിന്തുണ നല്‍കും; ചെറുപ്പക്കാരനെന്ന നിലയില്‍ യോഗ്യനെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ദില്ലി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പുകഴ്ത്തി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീലാ ദിക്ഷിത്. ചെറുപ്പക്കാരനെന്ന നിലയില്‍ അഖിലേഷാണ് മുഖ്യമന്ത്രി സ്ഥാനത്തിനു യോഗ്യന്‍. കോണ്‍ഗ്രസും എസ്പിയും തമ്മില്‍ സഖ്യത്തിലേര്‍പ്പെട്ടാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും ഷീല ദീക്ഷിത് പറഞ്ഞു. ദേശീയ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീല ദീക്ഷിത് നിലപാട് വ്യക്തമാക്കിയത്.

അഖിലേഷ് യാദവിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍നിന്നു മാറാന്‍ തയാറാണ്. അഞ്ചുവര്‍ഷം യുപിയെ ഭരിച്ചതിന്റെ പരിചയസമ്പത്തുള്ളയാളാണ് അഖിലേഷ്. പാര്‍ട്ടി ലയിച്ചാല്‍, എന്റെയും അഖിലേഷിന്റെയുമിടയില്‍ ആരെ വേണമെന്ന തര്‍ക്കമുടലെടുത്താല്‍ മാറിനില്‍ക്കുമെന്നും ഷീല ദീക്ഷിത് പറഞ്ഞു.

എസ്പിയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കുന്നതായി അറിഞ്ഞിട്ടില്ലെന്നും ദിക്ഷിത് പറഞ്ഞു. കോണ്‍ഗ്രസും എസ്പിയും തമ്മില്‍ സഖ്യത്തിലേര്‍പ്പെടുമെന്ന് വാര്‍ത്തകളുണ്ട്. ഇതിനിടെയാണ് അഖിലേഷ് യാദവിനെ പുകഴ്ത്തി ഷീല ദീക്ഷിത് രംഗത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News