ആമിർ ഖാനുള്ളത് സ്‌കൂൾ വിദ്യാഭ്യാസം മാത്രം; ദീപിക പ്ലസ് ടു പാതിവഴിയിൽ ഉപേക്ഷിച്ചു; ബോളിവുഡ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത - Kairalinewsonline.com
ArtCafe

ആമിർ ഖാനുള്ളത് സ്‌കൂൾ വിദ്യാഭ്യാസം മാത്രം; ദീപിക പ്ലസ് ടു പാതിവഴിയിൽ ഉപേക്ഷിച്ചു; ബോളിവുഡ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത

മുംബൈ: ബോളിവുഡ് താരങ്ങൾ സ്‌ക്രീനിൽ ഏതു വേഷവും കെട്ടിയാടുമ്പോഴും അവരുടെയൊക്കെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ത്രീ ഇഡിയറ്റ്‌സ് ചിത്രത്തിൽ ശാസ്ത്രജ്ഞന്റെ വേഷം വരെ കെട്ടിയാടിയ ആമിർ ഖാന്റെ വിദ്യാഭ്യാസം സ്‌കൂൾ തലത്തിൽ ഒതുങ്ങി. ഹോളിവുഡിന്റെ വരെ പടി താണ്ടിയ ദീപിക പദുക്കോൺ ആകട്ടെ പ്ലസ് ടു പാതിവഴിയിൽ ഉപേക്ഷിച്ചു പോയ ആളാണ്. അങ്ങനെ ബോളിവുഡ് താരങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ.

ആമിർ ഖാൻ

Aamir

ആമിർ ഖാന്റെ വിദ്യാഭ്യാസം സ്‌കൂൾ തലം മാത്രമാണ്. സ്‌കൂൾ വിദ്യാഭ്യാസം അവസാനിച്ചപ്പോൾ തന്നെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് സിനിമാ മേഖലയിലേക്ക് തിരിഞ്ഞിരുന്നു.

ദീപിക പദുക്കോൺ

Deepika

ഡെൻമാർക്കിലെ കോപൻഹേഗനിൽ ജനിച്ച ദീപിക ഒന്നാമത്തെ വയസിൽ ബംഗളൂരുവിൽ എത്തിയതാണ്. സോഫിയ ഹൈസ്‌കൂളിൽ നിന്നു സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദീപിക, പ്ലസ് വൺ, പ്ലസ് ടു വിദ്യാഭ്യാസത്തിനായി മൗണ്ട് കാർമൽ കോളജിൽ ചേർന്നു. എന്നാൽ, പ്ലസ് ടു പാതിയായപ്പോഴേക്കും ദീപിക പഠനം നിർത്തി മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു.

ആലിയ ഭട്ട്

Alia

സ്‌കൂൾ വിദ്യാഭ്യാസം മാത്രമാണ് ആലിയ ഭട്ടിനും ഉള്ളത്. ചെറുപ്പം മുതലേ സിനിമാ മോഹം മനസ്സിൽ കൊണ്ടുനടന്നിരുന്ന ആലിയ, സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞതും സിനിമയിലേക്ക് തിരിഞ്ഞു. അങ്ങനെയാണ് സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അരങ്ങേറ്റ ചിത്രത്തിൽ തന്നെ കഴിവ് തെളിയിക്കുകയും ചെയ്തു.

പരിണീതി ചോപ്ര

Parineeti

ചെറുപ്പത്തിൽ ഒരിക്കൽ പോലും സിനിമയിലെത്തണമെന്നു ആഗ്രഹിച്ചിട്ടില്ലാത്ത ആളാണ് പരിണീതി ചോപ്ര. ബാങ്കിംഗ് മേഖലയായിരുന്നു പരിണീതിയുടെ സ്വപ്‌നമേഖല. അങ്ങനെ ലണ്ടനിലേക്കു വിമാനം കയറിയ പരിണീതി, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഫിനാൻസ്, ഇക്കണോമിക്‌സ് എന്നീ ബിരുദങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ ബിസിനസ് സ്‌കൂളിലായിരുന്നു പഠനം.

ജോൺ എബ്രഹാം

John Abraham

ബോംബെയിലെ സ്‌കോട്ടിഷ് ഹൈസ്‌കൂളിൽ നിന്നാണ് ജോൺ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഋത്വികും അഭിഷേകും അന്നു അതേ സ്‌കൂളിൽ ജോണിന്റെ കാലത്ത് പഠിച്ചവരാണ്. മുംബൈ എജ്യുക്കേഷൻ ട്രസ്റ്റിൽ നിന്നു എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട് ജോൺ.

കരീന കപൂർ ഖാൻ

Kareena

സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മിഥിഭായ് കോളജിൽ രണ്ടു വർഷം പോയി. തുടർന്ന് മൂന്നുമാസത്തെ മൈക്രോകംപ്യൂട്ടേഴ്‌സ് കോഴ്‌സ് ഹാർവാർഡ് സർവകലാശാലയിൽ നിന്നു പൂർത്തിയാക്കി. ഒരു വർഷം മുംബൈയിലെ ഗവൺമെന്റ് ലോ കോളജിലും പഠിച്ചിട്ടുണ്ട്. ഒരു വർഷത്തിനു ശേഷം പഠനം ഉപേക്ഷിച്ച് സിനിമയിലെത്തി.

കത്രീന കൈഫ്

Katrina

ഹോങ്‌കോങിലാണ് കത്രീനയുടെ ജനനം. കുടുംബം പലയിടങ്ങളിലേക്ക് മാറുന്നതിനാൽ ഫ്രാൻസ്, ജപ്പാൻ, സ്വിറ്റ്‌സർലൻഡ്, പോളണ്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പലയിടങ്ങളിലായി ചിതറിയ സ്‌കൂൾ വിദ്യാഭ്യാസം. 14-ാം വയസിൽ കത്രീന മോഡലിംഗ് രംഗത്ത് അരങ്ങേറി. പിന്നീട് കോളജ് വിദ്യാഭ്യാസത്തിനും പോയില്ല.

പ്രിയങ്ക ചോപ്ര

Priyanka

മൂന്നു വർഷം യുഎസിലായിരുന്നു പ്രിയങ്കയുടെ സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് ഇന്ത്യയിലെത്തിയ പ്രിയങ്ക ബറേലിയിലെ സൈനിക സ്‌കൂളിൽ ചേർന്നു. മുംബൈയിൽ കോളജിൽ പഠിച്ചു കൊണ്ടിരിക്കെ 2000-ൽ മിസ് വേൾഡ് ചാമ്പ്യൻഷിപ്പ് നേടുകയും അതുവഴി ബോളിവുഡിലെത്തുകയും ചെയ്തു. വിദ്യാഭ്യാസവും അവിടെ അവസാനിച്ചു.

To Top