ബംഗളൂരു ആവർത്തിച്ച് ദില്ലിയും; മദ്യലഹരിയിൽ യുവതിയെ ആൾക്കൂട്ടം ആക്രമിച്ചു; തടയാൻ ശ്രമിച്ച പൊലീസുകാർക്കും മർദ്ദനം

ദില്ലി: പുതുവർഷരാവിൽ ബംഗളൂരുവിൽ പെൺകുട്ടികൾ അതിക്രമത്തിനു ഇരയായ സംഭവത്തിനു സമാനമായ സംഭവം രാജ്യതലസ്ഥാനത്തും അരങ്ങേറി. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഒരു കൂട്ടം ആളുകൾ മദ്യലഹരിയിൽ കയ്യേറ്റം ചെയ്തു. ദില്ലിയിലെ മുഖർജി നഗറിൽ വച്ചാണ് യുവതി അതിക്രമത്തിനിരയായത്. ഇതുതടയാൻ ശ്രമിച്ച പൊലീസുകാരെയും ജനക്കൂട്ടം കയ്യേറ്റം ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

മദ്യലഹരിയിലാണ് ജനക്കൂട്ടം യുവതിക്കു നേരെ അതിക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പുതുവത്സര ദിനത്തിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതികളാണ് ആക്രമണത്തിനു ഇരയായത്. സ്‌കൂട്ടർ തടഞ്ഞു നിർത്തി മദ്യപരായ യുവാക്കളുടെ കൂട്ടം യുവതികളെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട പൊലീസുകാർ യുവതികളുടെ രക്ഷയ്‌ക്കെത്തി. എന്നാൽ അപ്പോൾ യുവാക്കൾ പൊലീസിനെയും കയ്യേറ്റം ചെയ്തു. നാലു പോലീസുകാർക്ക് മർദനം ഏൽക്കുകയും ചെയ്തു.

മുഖർജി നഗറിനു സമീപം ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. പൊലീസ് വാഹനം അടക്കമുള്ളവ അക്രമികൾ കേടുവരുത്തി. പ്രദേശത്തെ പൊലീസ് എയ്ഡ് പോസ്റ്റിന് തീവയ്ക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് യുവതികളെ അക്രമികളിൽനിന്ന് രക്ഷപെടുത്തുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു. പൊലീസ് പിടികൂടിയ യുവാക്കളുടെ സുഹൃത്തുക്കൾ സംഘംചേർന്ന് എത്തിയാണ് പൊലീസിനെ ആക്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News