സന്തോഷ് ട്രോഫി; മലയാളിക്കരുത്തിൽ സർവീസസ് ഇന്നു തെലങ്കാനയ്‌ക്കെതിരെ; ടീമിൽ ഏഴു താരങ്ങളും രണ്ടു പരിശീലകരും മലയാളികൾ

കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ ഇന്ന് സർവീസസ് പോരാട്ടത്തിനിറങ്ങുന്നത് മലയാളികളുടെ കരുത്തിലാണ്. ഏഴു മലയാളി താരങ്ങളുള്ള ടീമിന്റെ രണ്ടു പരിശീലകരും മലയാളികളാണ്. ബി ഗ്രൂപ്പിലെ മത്സരങ്ങളാണ് ഇന്നു നടക്കുന്നത്. തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് സർവീസസ് കോഴിക്കോട്ട് എത്തിയിട്ടുള്ളത്.

ആലപ്പുഴക്കാരൻ സജിത് കുമാറിന്റെ പരിശീലനത്തിൽ ഗ്രൗണ്ടിലിറങ്ങുന്ന സർവീസസ് ടീമിൽ ഏഴു മലയാളി താരങ്ങളുണ്ട്. ആറാം തവണ തവണ സർവീസസിന്റെ കുപ്പായമണിയുന്ന പാലക്കാട്ടുകാരനായ രാരി എസ് രാജാണ് ടീം ക്യാപ്റ്റൻ. കാസർഗോഡ് നിന്നുള്ള ജെയിൻ, തൃശ്ശൂർ സ്വദേശി അനു സോളി, തിരുവനന്തപുരം സ്വദേശി ബ്രിട്ടോ എന്നിവർ തുടർച്ചായ മൂന്നാം വർഷമാണ് സർവീസസിനു വേണ്ടി കളത്തിലിറങ്ങുന്നത്.

മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ടീം കാണികളുടെ മികച്ച പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്.
ഉച്ചക്ക് 1.45ന് നടക്കുന്ന മത്സരത്തിൽ തെലങ്കാനയാണ് സർവീസസിന്റെ എതിരാളികൾ. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന മത്സരത്തിൽ തമിഴ്‌നാട് ലക്ഷദ്വീപിനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News