ബിൻ ലാദന്റെ മകനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക; നടപടി അമേരിക്കയോടു ഹംസ പ്രതികാരം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തക്കിടെ

വാഷിംഗ്ടൺ: ഒസാമ ബിൻ ലാദന്റെ മകനെ അമേരിക്ക ആഗോള ഭീകരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രഖ്യാപനം നടത്തി. ലാദന്റെ മകൻ ഹംസ ബിൻ ലാദനെയാണ് അമേരിക്ക ആഗോള ഭീകരൻമാരുടെ പട്ടികയിൽ പെടുത്തിയത്. ഹംസ അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തയ്ക്കിടെയാണ് ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. അൽ-ഖായിദ നേതാവ് അൽ സവാഹിരി ഹംസയെ അടുത്തു തന്നെ അൽ-ഖായിദ നേതാവായി പ്രഖ്യാപിച്ചേക്കും എന്നും വാർത്തകളുണ്ടായിരുന്നു. ഭീകരപ്രവർത്തനവുമായി ഹംസ അമേരിക്കയിലേക്ക് കടക്കുന്നതു തടയുന്നതിനാണ് കരിമ്പട്ടികയിൽ പെടുത്തിയത്.

ഈ വർഷം പകുതിയോടെ ഹംസയെ സംഘടനയിലെ അംഗമായി ഔദോഗികമായി അൽ-ഖായിദ നേതാവ് അയ്മാൻ അൽ സാവാഹിരി പ്രഖ്യപിക്കാനിരിക്കുകയായിരുന്നു. ഹംസയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന എല്ലാ തരത്തിലൂള്ള ഇടപാടുകളും തടയാനാണ് അമേരിക്കൻ നടപടി. കഴിഞ്ഞ ജൂലൈയിൽ ഹംസ യുഎസിനെതിരെ പ്രതികാരം ചെയ്യാനൊരുങ്ങുന്നു എന്ന ശബ്ദരേഖ യുഎസിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹംസയെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത്.

ഒസാമ ബിൻ ലാദന്റെ മരണശേഷമാണ് ഹംസ ബിൻ ലാദൻ അൽ-ഖായിദയിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. 2011 മേയ് 2നാണ് അമേരിക്ക ലാദനെ പിടികൂടി വധിച്ചത്. 2015-ൽ അൽ-ഖായിദയിൽ ഔദ്യോഗിക അംഗമായ ഹംസയ്ക്ക് മുപ്പതിൽ താഴെ മാത്രമാണ് പ്രായം. കഴിഞ്ഞ ജൂലൈയിൽ അൽ ക്വയ്ദ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ ബിൻ ലാദനെ വധിച്ച യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഹംസ മുന്നറിയിപ്പ് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News