മതമില്ല, സ്വര്‍ണമില്ല, മദ്യമില്ല, സല്‍കാരമില്ല... വരൂ നമുക്കു പാട്ടുപാടാം സൊറപറയാം; ഐറിഷിന്‍റെയും ഹിതയുടെ കല്യാണം ഇങ്ങനെ; പങ്കെടുത്താല്‍ മരത്തൈ സമ്മാനം - Kairalinewsonline.com
DontMiss

മതമില്ല, സ്വര്‍ണമില്ല, മദ്യമില്ല, സല്‍കാരമില്ല… വരൂ നമുക്കു പാട്ടുപാടാം സൊറപറയാം; ഐറിഷിന്‍റെയും ഹിതയുടെ കല്യാണം ഇങ്ങനെ; പങ്കെടുത്താല്‍ മരത്തൈ സമ്മാനം

കോ‍ഴിക്കോട്: കാഞ്ഞങ്ങാട്ടുകാരന്‍ ഐറിഷും കോ‍ഴിക്കോട്ടുകാരി ഹിതയും ജീവിതത്തില്‍ ഒന്നിക്കുകയാണ്. മതത്തിനും സ്വര്‍ണത്തിനും മദ്യത്തിനും സല്‍ക്കാരത്തിനും സാന്നിധ്യമില്ലാത്ത തികച്ചും വേറിട്ട വിവാഹച്ചടങ്ങിലൂടെ. ഫെബ്രുവരി പത്തൊമ്പതിനാണ് വിവാഹം. ഫേസ്ബുക്കിലൂടെയാണ് വേറിട്ട ഈ വിവാഹത്തിന്‍റെ വിവരം ഐറിഷ് ലോകത്തോടു പറഞ്ഞത്.

ആയൂര്‍വേദ ഡോക്ടറാണ് ഹിത. അഡ്വഞ്ചര്‍ ട്രക്കിംഗ് ഗൈഡ്, വ്യക്തിത്വ വികസന അധ്യാപകന്‍, പരിസ്ഥിതി കൂട്ടായ്മയായ ഗ്രീന്‍വെയിന്റെ സജീവ അംഗം എന്നിങ്ങനെ ബഹുമുഖ മേഖലയിലാണ് ഐറിഷിന്റെ പ്രവര്‍ത്തനം. മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ അഡ്വഞ്ചര്‍ പാര്‍ക്കിന്റെ നിര്‍മ്മാണച്ചുമതലയും ഐറിഷ് വഹിക്കുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ വഴിയിലാണ് ഐറിഷിന് ഹിതയുടെ അച്ഛന്‍ അശോകനുമായുള്ള സൌഹൃദം. പേരമ്പ്ര സ്വദേശിയും ജൈവ കര്‍ഷകനുമായ അശോകന്‍ പതിറ്റാണ്ടുകളായി സാമൂഹ്യരംഗത്തുണ്ട്. സൌഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഒന്നിച്ചുള്ള ജീവിതയാത്രക്ക് കുടുംബാംഗങ്ങളും പിന്തുണ നല്‍കുകയായിരുന്നു.

To Top