ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; വിരാട് കോഹ്ലി ക്യാപ്റ്റന്‍; സഞ്ജു സന്നാഹ ടീമില്‍; യുവരാജ് തിരിച്ചെത്തി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍. യുവരാജ് സിംഗ് ടീമില്‍ തിരിച്ചെത്തി. പരിശീലന മത്സരത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണിനെയും ഉള്‍പ്പെടുത്തി. ചീഫ് സെലക്ടര്‍ എംഎസ്‌കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ടീമിനെ തെരഞ്ഞെടുത്തത്.


ഏകദിന ടീം:
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിംഗ് ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിംഗ്, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്

ട്വന്റി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിംഗ് ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍ രാഹുല്‍, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംമ്ര, ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here