ഇന്ത്യക്കാര്‍ പുതുവര്‍ഷം ആഘോഷിച്ചത് വാട്‌സാപ്പില്‍; കൈമാറിയ സന്ദേശങ്ങളുടെ എണ്ണം ഞെട്ടിക്കും; പഴങ്കഥയായത് ദീപാവലി ദിനത്തിലെ റെക്കോര്‍ഡ്

പുതുവര്‍ഷരാവില്‍ ഇന്ത്യക്കാര്‍ വാട്‌സാപ്പിലൂടെ അയച്ചത് റെക്കോര്‍ഡ് സന്ദേശങ്ങള്‍. കഴിഞ്ഞ ദീപാവലി ദിനത്തില്‍ കൈമാറിയ 800 കോടി സന്ദേശങ്ങളുടെ റെക്കോര്‍ഡ് ആണ് പുതുവര്‍ഷദിനത്തില്‍ തകര്‍ത്തത്. പുതുവത്സരാശംസകള്‍ നേര്‍ന്ന് യൂസര്‍മാര്‍ കൈമാറിയത് 14 ബില്യണ്‍ (1400 കോടി) സന്ദേശങ്ങളാണെന്ന് കമ്പനി അറിയിച്ചു.

പുതുവര്‍ഷരാവില്‍ ഇത്രയധികം സന്ദേശങ്ങള്‍ കൈമാറുന്നത് ഇതാദ്യമാണെന്നാണ് കമ്പനി പറയുന്നത്. 310 കോടി ഇമേജുകളും 70 കോടി ജിഫുകളും 61 കോടി വീഡിയോകളും സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. 32ശതമാനം സന്ദേശങ്ങളുടേയും ഉറവിടം മീഡിയ ഔട്ട്‌ലെറ്റുകളായിരുന്നു.

2010ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച വാട്‌സാപ്പില്‍ ഇന്ന് പ്രതിമാസം 16 കോടി ആക്ടീവ് യൂസര്‍മാരാണുള്ളത്. ഏറ്റവും കൂടുതല്‍ പ്രതിമാസ യൂസര്‍മാര്‍ ഉള്ളതും ഇന്ത്യയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News