വിജയ് ബാബു- സാന്ദ്ര തോമസ് തര്‍ക്കം ഒത്തുതീര്‍ന്നു; വിജയ് ബാബുവിനെതിരായ പരാതി പിന്‍വലിച്ചു

കൊച്ചി: ചലച്ചിത്രതാരങ്ങളും നിര്‍മാതാക്കളുമായ സാന്ദ്രാ തോമസും വിജയബാബവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തു. തങ്ങള്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും സാന്ദ്ര ഫേസ്ബുക്കിലൂടെ അറിയിച്ചു. സൗഹൃദത്തില്‍ കരിനിഴല്‍ വീഴ്ത്താന്‍ അനുവദിക്കില്ലെന്നും സാന്ദ്ര പറഞ്ഞു. വിജയബാബുവിനെതിരെ നല്‍കിയ പരാതി സാന്ദ്ര തോമസ് പിന്‍വലിച്ചു.

കഴിഞ്ഞദിവസമാണ് സാന്ദ്ര തോമസിനെ ബിസിനസ് പങ്കാളിയായ വിജയബാബു മര്‍ദിച്ചെന്ന പരാതി ഉയര്‍ന്നത്. സാന്ദ്രയുടെ പരാതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും അസഭ്യം വിളിച്ചതിനും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വിജയ് ബാബുവിനെതിരെ എളമക്കര പൊലീസ് കേസെടുത്തിരിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ പൊറ്റക്കുഴിയിലെ ഓഫീസില്‍ വച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News