ഭിന്നശേഷിയുള്ള കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്ക് സ്ഥലംമാറ്റത്തില്‍ ഇളവ്; സര്‍ക്കാര്‍ ഇത്തരവ് വകുപ്പ് മേധാവികള്‍ പരിഗണിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം : ഭിന്നശേഷിയുള്ള കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കളുടെ സ്ഥലംമാറ്റത്തിനുള്ള ഇളവുകള്‍ വകുപ്പുമേധാവികള്‍ പരിഗണിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. ഇളവ് അനുവദിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ കണക്കിലെടുത്തേ തീരുമാനമെടുക്കാവൂ. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര കമ്മിഷനോടാണ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

പ്രത്യേക ഇളവ് നല്‍കുന്ന ഉത്തരവ് പരിഗണിക്കാത്തത് ഭിന്നശേഷിയുള്ള കുട്ടികളോടുള്ള നീതിനിഷേധമാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ആക്ഷേപമുള്ളവര്‍ പുതിയ അപേക്ഷ വകുപ്പുമേധാവിക്ക് നല്‍കണം. സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിച്ച് അധികൃതര്‍ നടപടി യെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 45 ദിവസത്തിനുളളില്‍ കമ്മീഷനെ അറിയിക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് ഉത്തരവുകള്‍ പരിഗണിക്കുന്നില്ല എന്ന് പരാതി ഉയര്‍ന്നു. ഇത് സംബന്ധിച്ച് ബാലാവകാശ സംരക്ഷണ കമ്മിഷന് മുന്നില്‍ പരാതിയും എത്തി. പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ചാണ് കമ്മിഷന്‍ അംഗം എന്‍ ബാബുവിന്റെ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here