അഞ്ചുവയസ്സുള്ള മകളുടെ മൃതദേഹവുമായി അച്ഛൻ നടന്നത് 15 കിലോമീറ്റർ; ഇന്ത്യയെ ഡിജിറ്റലാക്കാൻ വെമ്പൽ കൊള്ളുന്ന പ്രയപ്പെട്ട മോദീ; അങ്ങു കാണണം രാജ്യത്തിന്റെ യഥാർത്ഥ മുഖം

ഒഡിഷ: അഞ്ചുവയസ്സുള്ള മകളുടെ മൃതദേഹവും തോളിൽ ചുമന്ന് 15 കിലോമീറ്ററാണ് ആ അച്ഛൻ നടന്നത്. ഡിജിറ്റൽ ഇന്ത്യക്കായി വെമ്പൽ കൊള്ളുകയും വീമ്പു പറയുകയും ചെയ്യുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നു കാണണം ഇതൊക്കെ കണ്ണുതുറന്ന്. ഡിജിറ്റലിന്റെ നിഴലിനെ പോലും കണ്ടിട്ടില്ലാത്ത ഈ ഇന്ത്യയുടെ മുഖം. ഇങ്ങനെയും ഉണ്ട് രാജ്യത്തെന്ന്. എന്നിട്ടു മാത്രം മതി നമുക്ക് ഡിജിറ്റൽ ഇന്ത്യയെന്നു അങ്ങ് ഇനിയെങ്കിലും മനസ്സിലാക്കണം.

വാഹനം നിഷേധിച്ചതിനെ തുടർന്നാണ് മകളുടെ മൃതദേഹവുമായി അച്ഛൻ 15 കിലോമീറ്റർ നടന്നത്. ഒഡിഷയിലെ അൻഗുൽ ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഗട്ടി ദിബ്ബാർ എന്നയാളാണ് അഞ്ചു വയസുകാരിയായ മകളുടെ മൃതദേഹവുമായി നടന്നത്. അൻഗുളിലെ പലഹാഡയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നു മൃതദേഹവുമായി പോകാൻ ഗട്ടിക്ക് വാഹനം നിഷേധിക്കുകയായിരുന്നു. സംഭവം വാർത്തയായതോടെ അൻഗുൾ ജില്ലാ കളക്ടർ അനിൽ കുമാർ സമൽ ദിബ്ബറിന്റെ വീട് സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. കാരണക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടർ ഉറപ്പ് നൽകി.

ഏതാനും മാസം മുമ്പ് ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന ദന മാജിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. അന്നു ആംബുലൻസിനു പണം ഇല്ലാത്തതിനാൽ ആംബുലൻസ് വിട്ടുകൊടുക്കാത്തതു കൊണ്ടാണ് മാജിക്കു ഭാര്യയുടെ മൃതദേഹം ചുമന്ന് 13 കിലോമീറ്റർ മകളുടെ കൈയും പിടിച്ച് നടക്കേണ്ടി വന്നത്. ഈ വാർത്തയുടെ മുറിവ് ജനമനസ്സുകളിൽ നിന്നും ഉണങ്ങുന്നതിന് മുൻപാണ് ഒഡിഷയിൽ നിന്നുതന്നെ മറ്റൊരു വാർത്ത ഉയർന്നു കേൾക്കുന്നത്. സംഭവത്തെ തുടർന്ന് നിരവധി ആളുകളാണ് സഹായവുമായെത്തിയത്. മാജിയുടെ യാത്ര ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News