എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ഒഴിവാക്കി സിനിമാ റിലീസ്; എസ്ര 19ന് തിയേറ്ററുകളില്‍; അനുകൂലതീരുമാനമെടുത്തില്ലെങ്കില്‍ നിലപാട് കര്‍ശനമാക്കാന്‍ നിര്‍മാതാക്കള്‍ - Kairalinewsonline.com
ArtCafe

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ഒഴിവാക്കി സിനിമാ റിലീസ്; എസ്ര 19ന് തിയേറ്ററുകളില്‍; അനുകൂലതീരുമാനമെടുത്തില്ലെങ്കില്‍ നിലപാട് കര്‍ശനമാക്കാന്‍ നിര്‍മാതാക്കള്‍

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയേറ്ററുകള്‍ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടനാ തീരുമാനം. കാംബോജി 12നും പൃഥ്വിരാജ് നായകനായ എസ്ര 19നും തിയേറ്ററുകളിലെത്തും. തുടര്‍ന്നുള്ള ആഴ്ചകളില്‍ മുടങ്ങി കിടന്ന മുഴുവന്‍ ചിത്രങ്ങളും റിലീസ് ചെയ്യും. വിജയ് ചിത്രം ഭൈരവയും കേരളത്തില്‍ റിലീസ് ചെയ്യും.

അതേസമയം, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗം ചൊവ്വാഴ്ച ചേരും. അനുകൂലതീരുമാനമെടുത്തില്ലെങ്കില്‍ നിലപാട് കര്‍ശനമാക്കാനണ് നിര്‍മാതാക്കളുടെ തീരുമാനം. 19ന് ശേഷവും റിലീസിന് സഹകരിക്കാത്ത തിയേറ്ററുകളില്‍ പിന്നെ മലയാള ചിത്രങ്ങള്‍ വിതരണം ചെയ്യില്ലെന്നാണ് തീരുമാനം.

സമരം മൂലം മലയാളത്തിലെ ആറ് ക്രിസ്മസ് റിലീസുകളാണ് മുടങ്ങിയത്.

To Top