കേരളത്തിനുള്ള അരിവിഹിതം കേന്ദ്രം വര്‍ധിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സിപിഐഎം പൊതുസമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: കേരളത്തിനുള്ള അരിവിഹിതം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ച് അരി വിതരണം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. സിപിഐഎം നേതൃയോഗങ്ങളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, ബിമന്‍ ബസു തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിക്കും.

വിവിധ ഏരിയകളില്‍നിന്ന് വരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ ഇറങ്ങി സമ്മേളന നഗരിയിലേക്ക് പ്രകടനമായി പുറപ്പെടണം. കോവളം, നേമം ഏരിയകളില്‍നിന്നുവരുന്നവര്‍ അട്ടക്കുളങ്ങര നാന പെട്രോള്‍ പമ്പിന് സമീപവും പേരൂര്‍ക്കട, നെടുമങ്ങാട്, വിതുര, വെഞ്ഞാറമൂട് ഏരിയകളില്‍നിന്നുള്ളവര്‍ ആയുര്‍വേദ കോളേജിന് മുന്‍ വശവും ഇറങ്ങണം. നെയ്യാറ്റിന്‍കര, പാറശാല, വെള്ളറട, കാട്ടാക്കട, വിളപ്പില്‍ ഏരിയകളില്‍നിന്നുള്ളവര്‍ പവര്‍ഹൗസ് റോഡിലും കിളിമാനൂര്‍, വര്‍ക്കല, ആറ്റിങ്ങല്‍, കഴക്കൂട്ടം ഏരിയകള്‍ ഫോര്‍ട്ട് ആശുപത്രിയുടെ മുന്നിലും വഞ്ചിയൂര്‍, ചാല, പാളയം എന്നീ ഏരിയകളില്‍നിന്ന് കാല്‍നടയായും പ്രകടനമായി യോഗസ്ഥലത്ത് എത്തണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News