കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്; റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ യുപിഎ സര്‍ക്കാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്. റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം കേന്ദ്രകമ്മിറ്റിക്ക് അനുബന്ധമായി പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

നരേന്ദ്രമോദിയുടെ നോട്ടുഅസാധുവാക്കലിലൂടെ കള്ളപ്പണവും കള്ളനോട്ടും സ്വീകരിച്ച് വെള്ളപ്പണമാക്കുകയാണ് ചെയ്തതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 31 വരെയുള്ള കണക്കുവെച്ച് അസാധുവാക്കിയതില്‍ കൂടുതല്‍ പണം തിരികെ എത്തിയതായി ഭയക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

മോദി ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ജനങ്ങളുടെ പണം പിടിച്ചെടുത്തിട്ട് ചില ഇളവുകള്‍ നല്‍കാമെന്നാണ് അവരോട് പറയുന്നത്. നോട്ട് അസാധുവാക്കിയ നടപടിയുടെ ലക്ഷ്യങ്ങള്‍ എല്ലാം കൈവരിച്ചെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കള്ളപ്പണം എല്ലാം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു എന്നാണവര്‍ പറയുന്നതെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here