മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു; മരിച്ചത് വീരമ്മ-ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അടപ്പാടി ആദിവാസി ഊരിൽ നവജാത ശിശു മരിച്ചു. അട്ടപ്പാടി ഷോളയൂർ കടമ്പാറ ഊരിലെ വീരമ്മ-ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ആണ് മരിച്ചത്. മുലപ്പാൽ മൂർധാവിൽ കയറിയാണ് മരണമെന്നു സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വീരമ്മയുടെയും ശെൽവന്റെയും നാലാമത്തെ കുഞ്ഞാണ് മരിക്കുന്നത്.

ദമ്പതികളുടെ ഇതിനു മുമ്പ് മൂന്നു കുഞ്ഞുങ്ങളും മരിച്ചിരുന്നു. ആദ്യത്തെ കുഞ്ഞിനെ ഗർഭാവസ്ഥയിൽ തന്നെ നഷ്ടപ്പെട്ടിരുന്നു. മറ്റു രണ്ടു കുഞ്ഞുങ്ങൾ വിളർച്ച മൂലമാണ് മരിച്ചതെന്നാണ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News