വാട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് ചാർജ് ഈടാക്കുന്നതായി മെസേജ് കിട്ടിയോ? സൂക്ഷിക്കണം; കെണിയാണ്

വാട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് ചാർജ് ഈടാക്കുന്നതായുള്ള മെസേജ് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കണമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. ഫേസ്ബുക്കും വാട്‌സ്ആപ്പും ചാർജ് ഈടാക്കും എന്നു മുന്നറിയിപ്പ് നൽകുന്ന സന്ദേശങ്ങൾ വ്യാജമാണെന്നും ഇതു വ്യക്തിവിവരങ്ങൾ ചോർത്തുന്നവരുടെ പുതിയ തന്ത്രം ആണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് വ്യക്തിവിവരങ്ങളും ബാങ്കിംഗ് ഡീറ്റെയ്ൽസും മറ്റും ചോർത്തുന്ന ഏറ്റവും പുതിയ മാർഗമാണെന്നു റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സന്ദേശങ്ങളെ ഡിലീറ്റ് ചെയ്തു കളയുകയോ അവഗണിക്കുകയോ ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇക്കാര്യത്തിൽ വാട്‌സ്ആപ്പും ഫേസ്ബുക്കും നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ ഒരുതരത്തിലുമുള്ള ചാർജുകൾ ഈടാക്കുന്നില്ലെന്നു വാട്‌സ്ആപ്പ് വ്യക്തമാക്കി. ചാർജ് ഈടാക്കുന്നില്ല എന്നു തന്നെയാണ് ഫേസ്ബുക്കും പറയുന്നത്. അതുകൊണ്ടു തന്നെ ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതിനു മുമ്പ് ഡിലീറ്റ് ചെയ്യാൻ വിദഗ്ധർ നിർദേശം നൽകുന്നു. എന്നാൽ, ഇത്തരം സന്ദേശങ്ങൾ സമയം കൊല്ലികൾ മാത്രമാണെന്നാണ് ഫേസ്ബുക്ക് മെസഞ്ചർ പറയുന്നത്. മെസഞ്ചറിന്റെ ഉപയോക്താക്കളുടെ എണ്ണം ഏകദേശം 100 കോടി വരും.

‘ശനിയാഴ്ച രാവിലെ മുതൽ ഫേസ്ബുക്ക് ചാർജ് ഈടാക്കിത്തുടങ്ങും. ഈ സന്ദേശം കോൺടാക്ടിലെ പത്തു പേർക്കെങ്കിലും അയച്ചുകൊടുക്കുക. ഫേസ്ബുക്കിൽ ഉത്സുകനായ നിങ്ങളുടെ ലോഗോ ഇപ്പോഴും നീലയായി തുടരുന്നുണ്ടെങ്കിൽ സൗജന്യം തുടരുന്നെന്ന് അർത്ഥമാക്കുക’. ഇതാണ് പ്രചരിക്കുന്ന വ്യാജസന്ദേശം. ഇതേ ആശയവുമായി മറ്റനേകം സന്ദേശങ്ങളും പ്രചരിക്കുന്നതായി റിപ്പോർട്ടുണ്ട്.

മെസേജുകൾക്കു ഒരു പൈസ പ്രകാരം ഫേസ്ബുക്ക് ചാർജ് ഈടാക്കുന്നു. ഈ വിവരം പത്തുപേർക്കെങ്കിലും അയയ്ക്കുക എന്നാണ് മറ്റൊന്ന്. ഫേസ്ബുക്കിന്റെ സ്ഥാനത്ത് വാട്‌സ് ആപ്പ് എന്നാക്കിയും സന്ദേശങ്ങൾ പ്രചിരിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ജനുവരി മുതൽ എല്ലാ ഉപയോക്താക്കൾക്കും സന്ദേശ സേവനം വാട്‌സ്ആപ്പ് സൗജന്യമാക്കിയിരുന്നു.

ഇത് ഇപ്പോഴും തുടരുകയും ചെയ്യുന്നതിനിടയിലാണ് തട്ടിപ്പ് സന്ദേശം. എന്നാൽ ഇത്തരം സന്ദേശം അയയ്ക്കുന്നവരെ ബ്ലോക്ക് ചെയ്യാനും ഇത്തരം സന്ദേശങ്ങളെ ഡിലീറ്റ് ചെയ്യാനുമാണ് വിദഗ്ധർ പറയുന്നത്. കുറേ നാളായി വാട്‌സ് ആപ്പിനെ കേന്ദ്രീകരിച്ചുളള സ്‌കാമുകൾ വ്യാപകമാണെന്ന് കാസ്‌പെർസ്‌കി ലാബിനെ ഉദ്ധരിച്ചാണ് വിദേശ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here