ഷാരൂഖ് ഖാന്‍ ലൈംഗികപങ്കാളി; വിവാദങ്ങളെക്കുറിച്ച് കരണിന്റെ ആദ്യപ്രതികരണം - Kairalinewsonline.com
ArtCafe

ഷാരൂഖ് ഖാന്‍ ലൈംഗികപങ്കാളി; വിവാദങ്ങളെക്കുറിച്ച് കരണിന്റെ ആദ്യപ്രതികരണം

തന്റെ ലൈംഗികതാത്പര്യങ്ങള്‍ സംബന്ധിച്ചുള്ള അപവാദങ്ങളെക്കുറിച്ച് പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. പൂനം സക്‌സേനയുടെ സഹായത്തോടെ എഴുതിയ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന ജീവചരിത്രത്തിലാണ് കരണിന്റെ മറുപടി.

”എന്റെ ലൈംഗികതയെക്കുറിച്ച് ഞാന്‍ പ്രസംഗിച്ചു നടക്കേണ്ട ആവശ്യമില്ല. എന്നെ സംബന്ധിച്ച് ലൈംഗികത ഏറ്റവും സ്വകാര്യമായ അനുഭവമാണ്. എനിക്ക് അതിനെക്കുറിച്ച് തുറന്നു പറയണമെങ്കില്‍ പോലും ഞാന്‍ ജീവിക്കുന്ന രാജ്യത്ത് അത് സാധ്യമല്ല. അതുമതി ജയിലിലാകാന്‍. ഞാന്‍ ചിലപ്പോള്‍, ലൈംഗിക ശേഷി ഇല്ലാത്തവനോ സ്വവര്‍ഗാനുരാഗിയോ ഭിന്നലൈംഗീകതയുളള വ്യക്തിയോ ആകാം. അതൊക്കെ എന്റെ മാത്രം കാര്യങ്ങളാണ്.”

”ഒറ്റയ്ക്കു ജീവിക്കുന്നതിനാല്‍ ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നതില്‍ എനിക്ക് വിഷമം ഇല്ല. നിങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് പറഞ്ഞ് നൂറു കണക്കിന് സന്ദേശങ്ങള്‍ ദിവസവും വരാറുണ്ട്. അതൊക്കെ ചിരിച്ചു തള്ളാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു. ”

”എന്നെയും ഷാരൂഖിനെയും ചേര്‍ത്ത് കുറച്ചു കാലങ്ങളായി ഗോസിപ്പുകളുണ്ട്. ഒരു ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ എന്നോട് അവതാരകന്‍ അതെക്കുറിച്ച് ചോദിച്ചു. സത്യത്തില്‍ അത് കേട്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി. കടുത്ത ദേഷ്യമാണ് തോന്നിയത്. സ്വന്തം സഹോദരനൊപ്പം ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്കെന്താണ് തോന്നുക എന്ന മറുചോദ്യമാണ് ഞാന്‍ അയാളോട് ചോദിച്ചത്. ”

”ആളുകള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നു. എനിക്ക് ഷാരൂഖ് ഒരു പിതാവിനെപ്പോലെയോ മുതിര്‍ന്ന സഹോദരനെപ്പോലെയോ ആണ്. എന്നെയും അദ്ദേഹത്തെയും കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നവരോട് സഹതാപം മാത്രം. ”

To Top