ഒഡീഷ : അംഗപരിമിതനെ റെയില്‍വേ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ പ്ലാറ്റ്‌ഫോമിലിട്ട് ചവിട്ടി. ആളുകള്‍ നോക്കിനില്‍ക്കെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ക്രൂരത. ട്രെയിന്‍ യാത്രികന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം അഴിച്ചുവിട്ടത്. ഒഡിഷയിലെ റെയില്‍വേ സ്റ്റേഷനിലാണ് മര്‍ദ്ദനം അരങ്ങേറിയത്.
ഊന്നുവടിയുടെ സഹായത്തോടെ മാത്രം നടക്കാന്‍ ശേഷിയുള്ളയാളാണ് മര്‍ദ്ദനത്തിന് ഇരയായത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മറ്റ് യാത്രികര്‍ ഇയാളെ ആര്‍പിഎഫ് ഉദ്യാഗസ്ഥര്‍ക്ക് കൈമാറി. മോഷ്ടിച്ച മൊബൈല്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തെന്നും റെയില്‍വേ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറയുന്നു.
ഉദ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് സാമുഹ്യ പ്രവര്‍ത്തകന്‍ ജയന്ത് ദാസ് ഒഡീഷയിലെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. സംഭവം വിവാദമായതോടെ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. ദേശീയ വാര്‍ത്താ ചാനലായ ടൈംസ് നൗ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here