മോദിയുടെ ‘ക്യാഷ്‌ലെസ് ഇന്ത്യ’ക്ക് തിരിച്ചടി; പെട്രോള്‍ പമ്പുകളില്‍ നാളെ മുതല്‍ കാര്‍ഡ് ഇടപാടുകള്‍ നടക്കില്ല; തീരുമാനം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച്

ദില്ലി: പെട്രോള്‍ പമ്പുകളിലെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനം. ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് പെട്രോള്‍ പമ്പുടമകളില്‍ നിന്ന് സ്വീകരിക്കുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ഒരു ശതമാനം സര്‍വീസ് ചാര്‍ജ് പമ്പുടമകളില്‍ നിന്ന് ഈടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഇതിനെത്തുടര്‍ന്നാണ് ഇന്ന് അര്‍ധരാത്രി മുതല്‍ കാര്‍ഡ് സ്വീകരിക്കേണ്ടെന്ന തീരുമാനത്തില്‍ പമ്പുടമകള്‍ എത്തിയത്. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്ന പേരില്‍ ഒരു ശതമാനം തുക ഡീലര്‍മാരില്‍ നിന്ന് ഈടാക്കാനായിരുന്നു ബാങ്കുകളുടെ തീരുമാനം.

ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, അക്‌സിസ് എന്നീ ബാങ്കുകളാണ് തങ്ങളുടെ സൈ്വപ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഡീലര്‍മാര്‍ക്ക് ഇക്കാര്യം അറിയിച്ച് നോട്ടീസ് അയച്ചത്. തുടര്‍ന്ന് ചേര്‍ന്ന സംഘടന തീരുമാനത്തിലാണ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ പാമ്പുടമകള്‍ തീരുമാനിച്ചത്.

സര്‍വീസ് ചാര്‍ജുകള്‍ തങ്ങളുടെ ലാഭത്തെ ബാധിക്കുമെന്നാണ് പാമ്പുടമകളുടെ വാദം. പ്രവര്‍ത്തന ചിലവുകള്‍ കിഴിച്ചാല്‍ നിലവിലെ ലാഭം 0.3 മുതല്‍ 0.5 ശതമാനമാണ്. ഇതില്‍ ഒരു ശതമാനം ചാര്‍ജ് ചുമത്തുന്നത് നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News