നെഹ്‌റു കോളജില്‍ ഇടിമുറിയില്ലെന്ന് പിആര്‍ഒ സഞ്ജിത്; ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ല; അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സഞ്ജിത് പീപ്പിളിനോട്

തിരുവനന്തപുരം : തൃശൂര്‍ നെഹ്‌റു കോളജില്‍ ഇടിമുറിയില്ലെന്ന് ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയനും പിആര്‍ഒയുമായ സഞ്ജിത് വിശ്വനാഥന്‍. കോളജില്‍ ഇടിമുറിയില്ല. അങ്ങനെയൊരു സംഭവമില്ല. ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സഞ്ജിത് വിശ്വനാഥന്‍ പീപ്പിളിനോട് പറഞ്ഞു.

ജിഷ്ണു പരീക്ഷാ ക്രമക്കേടിന് പിടിക്കപ്പെട്ടത് ഇന്‍വിജിലേറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവദിവസം കോളജ് കാമ്പസിലോ കോളജ് പരിസരത്തോ ഉണ്ടായിരുന്നില്ല. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ വസ്തുതയില്ല. പൊലീസ് സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും സഞ്ജിത് വിശ്വനാഥന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here