വിവാഹം സ്വര്‍ഗത്തിലല്ല, റെയില്‍വേ സ്റ്റേഷനില്‍ നടത്താം; കതിര്‍മണ്ഡപവും ഊട്ടുപുരയുമൊക്കെയാകാന്‍ പ്ലാറ്റ്ഫോം

ദില്ലി: ആകാശത്തും കായലിലും ബോട്ടിലുമൊക്കെ വിവാഹങ്ങള്‍ നടത്തി വ്യത്യസ്തത കണ്ടെത്തിയവരുണ്ട്. എന്നാല്‍, അത്തരം കൗതുകങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ പുതുമയാര്‍ന്ന ഒരു വിവാഹവേദി കൂടി. റെയില്‍വേ സ്റ്റേഷനുകളില്‍ വിവാഹം നടത്താന്‍ സൗകര്യമൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

റെയില്‍വേയുടെ സൗകര്യങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു തിരക്കു കുറഞ്ഞതും എന്നാല്‍ വിശാലമായതുമായ പ്ലാറ്റ്ഫോമുകള്‍ വിവാഹങ്ങള്‍ക്കു വാടകയ്ക്കു കൊടുക്കാനുള്ള റെയില്‍വേയുടെ ആലോചന. പശ്ചിമ റെയില്‍വേയിലെ സൂറത്ത്, നാവാപുര്‍ റെയില്‍വേ സ്റ്റേഷനുകളാണ് ഇത്തരത്തില്‍ ആദ്യപടിയായി വിവാഹവേദിയൊരുക്കാന്‍ വിട്ടുകൊടുക്കുക.

സൂറത്ത് സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിലായിരിക്കും ആവശ്യക്കാര്‍ വന്നാല്‍ വിവാഹപ്പന്തലുയരുക. മഹാരാഷ്ട്ര, ഗുജറാത്ത് അതിര്‍ത്തിയിലുള്ള നവാപുരും ഇതേ മാതൃകയില്‍ വിട്ടുകൊടുക്കും. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് നവാപുര്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ഇരു സംസ്ഥാനങ്ങളുടെ അതിര്‍ത്തി കടന്നുപോകുന്നതു സ്റ്റേഷന്‍റെ ഒത്ത നടുക്കുകൂടി.

പരമ്പരാഗത വരുമാനമാര്‍ഗങ്ങള്‍ക്കു പുറമേ പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള റെയില്‍വേയുടെ ശ്രമത്തിന്‍റെ ഭാഗമാണ് പ്ലാറ്റ്ഫോമുകള്‍ വിവാഹപ്പന്തലുകളാക്കാനുള്ള തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News