നെഹ്റുവില്‍ മാത്രമല്ല ഇടിമുറിയും തല്ലിച്ചതയ്ക്കലും; കൊല്ലത്ത് വിദ്യാര്‍ഥികളെ അധ്യാപകന്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി - Kairalinewsonline.com
Big Story

നെഹ്റുവില്‍ മാത്രമല്ല ഇടിമുറിയും തല്ലിച്ചതയ്ക്കലും; കൊല്ലത്ത് വിദ്യാര്‍ഥികളെ അധ്യാപകന്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി

ദൃശ്യങ്ങ‍ള്‍ പകര്‍ത്തിയത് കോളജിന്‍റെ അയല്‍വാസിയായ യുവാവ്

കൊല്ലം: വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യാന്‍ ഇടിമുറിയൊരുക്കിയിരിക്കുന്നതു പാമ്പാടി നെഹ്റു കോളജിലും ആലപ്പു‍ഴ വെള്ളാപ്പള്ളി നടേശന്‍ കോളജിലും മാത്രമല്ലെന്നു വ്യക്തമാകുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി. കൊല്ലം തങ്കശേരിയിലെ ജനിസിസ് എന്ന പാരലല്‍ കോളജിലെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ക്ലാസമുറിയില്‍ വിദ്യാര്‍ഥികളെ അധ്യാപകന്‍ വിളിച്ചു നിര്‍ത്തി ചൂരല്‍കൊണ്ടു രൂക്ഷമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണിത്. ക്ലാസില്‍ പരീക്ഷാക്കടലാസ് നോക്കിയതുമായി ബന്ധപ്പെട്ടാണു ശിക്ഷയെന്നാണു ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ക്ലംസണ്‍ എന്ന അധ്യാപകനാണു വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത്.

കേരളത്തിലെ വിദ്യാര്‍ഥികള്‍ അധ്യാപകരില്‍നിന്ന് അനുഭവിക്കുന്നതു ക്രൂര പീഡനങ്ങളാണ് എന്നു വ്യക്മാക്കുന്നതാണ് ഓരോ ദൃശ്യവും. ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥിയുടെ മരണത്തോടെയാണ് കേരളത്തിലെ സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികളുടെ ദുരിത പര്‍വം പുറത്തുവന്നത്.


Chat conversation end

To Top