സമര പ്രഖ്യാപനം സര്‍ക്കാരിനെതിരായ നീക്കമല്ല; സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ തടസപ്പെടുത്തില്ല; കൂട്ട അവധി പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ഐഎഎസ് അസോസിയേഷന്‍

തിരുവനന്തപുരം : കൂട്ട അവധിയെടുക്കുമെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ഐഎഎസ് അസോസിയേഷന്‍. സമര പ്രഖ്യാപനം സര്‍ക്കാരിനെതിരായ നീക്കമായി കാണരുത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് തടസ്സം വരുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും ഐഎഎസ് അസോസിയേഷന്‍ വ്യക്തമാക്കി.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനുള്ള തീരുമാനം ഐഎഎസ് അസോസിയേഷന്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അസോസിയേഷന്‍ രംഗത്ത് വന്നത്.

മുഖ്യമന്ത്രിയുമായി രാവിലെ എട്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരം പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് അസോസിയേഷന്‍ നിലപാട് വിശദീകരിച്ചത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം അതീവ ഗൗരവതരമാണ്. വിജിലന്‍സ് അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. ഐഎഎസുകാര്‍ക്കെതിരെ ആദ്യമായല്ല അന്വേഷണം നടക്കുന്നത്. വികാരം സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ടന്നും പിണറായി രാവിലെ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി നിലപാട് കടുപ്പിച്ചതോടെ ഉദ്യോഗസ്ഥര്‍ സമരം പിന്‍വലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News