മുലായത്തിനോ അഖിലേഷിനോ സൈക്കിള്‍? ചിഹ്നത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അന്തിമതീരുമാനം ഇന്ന്; ചിഹ്നം മരവിപ്പിക്കാനും സാധ്യത

ലഖ്നോ: സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ മുലായം സിംഗ് യാദവിനാണോ അഖിലേഷ് യാദവിനാണോ എന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും. ഇരു വിഭാഗവും തെളിവുകള്‍ സഹിതം അവകാശം ഉന്നയിച്ചതിനാല്‍ ചിഹ്നം മരവിപ്പിക്കാനും സാധ്യതയുണ്ട്. അതേസമയം മഞ്ഞുരുകുന്നു എന്ന സൂചന നല്‍കിയ അഖിലേഷ് യാദവ് തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു.

ചിഹ്നത്തില്‍ അവകാശം തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സമയം ഇന്നലെ അവസാനിച്ചിരുന്നു മുലായം സിങ്ങ് യാദവും അഖിലേഷ് യാദവ് ക്യാമ്പിനു വേണ്ടി രാംഗോപാല്‍ യാദവും ഒന്നിലധികം തവണ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ഔദ്യോഗിക ചിഹ്നത്തിന് അവകാശം താന്‍ അധ്യക്ഷനായ സമാജ്വാദി പാര്‍ട്ടിക്കാണെന്ന് തെളിയിക്കുന്ന രേഖകളുമായാണ് മുലായം സിങ്ങ് യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

അഖിലേഷിനു വേണ്ടി രാംഗോപാല്‍ യാദവ് സമര്‍പ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കണമെന്ന് മുലായം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തുഒന്നര ലക്ഷം പേജുള്ള രേഖകളാണ് അഖിലേഷ് യാദവ് ക്യാമ്പിനു വേണ്ടി രാംഗോപാല്‍ യാദവ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.

അഖിലേഷിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ഔദ്യാഗിക പക്ഷമെന്ന് തെളിയിക്കുന്നതാണ് രേഖകള്‍. പാര്‍ട്ടിയില്‍ തൊണ്ണൂറ് ശതമാനത്തിലധികം എംഎല്‍എമാരുടെയും എംപിമാരുടെയും ഭാരവാഹികളുടെയും പിന്തുണയുണ്ടെന്നാണ് അഖിലേഷ് യാദവ് പക്ഷത്തിന്റെ അവകാശവാദം. രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. സ്വാഭാവിക നടപടി എന്ന രീതിയില്‍ ചിഹ്നം മരവിപ്പിച്ചാല്‍ ിരു വിഭാഗത്തിനും അത് കനത്ത തിരിച്ചടിയാകും.

സൈക്കിള്‍ ചിഹ്നമില്ലാത്ത സമാജ് വാദി പാര്‍ത്തിയുമായി കൂട്ടുകൂടിയാല്‍ ഗുണം ചെയ്യില്ല എന്ന് കോണ്‍ഗ്രസ്സ് കണക്കു കൂട്ടുന്നു. അതിനാല്‍ തന്നെ ചിഹ്നത്തിന്റെ കാര്യത്തില്‍ തീരുമാനം ആയതിനു ശേഷം സഖ്യചര്‍ച്ച ആരംഭിക്കാനാണ് കോണ്‍ഗ്രസ്സ് കാത്തിരിക്കുന്നത്.അതേ സമയം മകന്‍ അഖിലേഷുമായോ പാര്‍ട്ടിയിലോ പ്രശ്‌നങ്ങളില്ലെന്നാണ് മുലായം സിങ്ങ് യാദവ് ആവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News