പുതിയ ലുക്കില്‍ നിവിന്‍ പോളി; ഗീതു മോഹന്‍ദാസിന്‍റെ മൂത്തോന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി - Kairalinewsonline.com
ArtCafe

പുതിയ ലുക്കില്‍ നിവിന്‍ പോളി; ഗീതു മോഹന്‍ദാസിന്‍റെ മൂത്തോന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നിവിന്‍ പോളിയെ പുതിയ ലുക്കില്‍ അവതരിപ്പിക്കുന്ന മൂത്തോന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗീതു മോഹന്‍ദാസ് കഥയെ‍ഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ഫേസ് ബുക്കിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

ബോളിവുഡിലെ ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപും ചിത്രത്തിന്‍റെ അണിയറയിലുണ്ട്. സംവിധായകനും ഗീതുവിന്‍റെ ഭര്‍ത്താവുമായ രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഇറോസ് ഇന്‍റർനാഷണലിന്റെ ബാനറിലാണ് ചിത്രം ഇറങ്ങുന്നത്. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും.

To Top