കടലില്‍നിന്ന് ഇന്ത്യയെ ആക്രമിക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിച്ചു പാകിസ്താന്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പരീക്ഷിച്ച മിസൈലിന് 450 കിലോമീറ്റര്‍ പ്രഹരശേഷി

ദില്ലി: സമുദ്രത്തില്‍നിന്ന് ഇന്ത്യയിലെ ലക്ഷ്യമിടാവുന്ന ആണവ പോര്‍മുന മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂറിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സഹിതം ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശീയമായി നിര്‍മിച്ചതും 450 കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രഹരശേഷിയുള്ളതുമായ മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ച ബാബര്‍ 3. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിച്ച മുങ്ങിക്കപ്പലില്‍നിന്നായിരുന്നു പരീക്ഷണം.

തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്തു പതിച്ചെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. വെള്ളത്തിനിടയില്‍നിന്നു മിസൈല്‍ ഉയരുന്നതിന്‍റെയും കരയിലെ ലക്ഷ്യസ്ഥാനത്തു പതിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. മിസൈല്‍ പരീക്ഷണം വിജയമായതില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തെയും രാഷ്ട്രത്തെയും അഭിനന്ദിച്ചതായി ആസിഫ് ഗഫൂര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News