നിലപാട് കടുപ്പിച്ച് തിയേറ്റര്‍ ഉടമകള്‍; വ്യാഴാഴ്ച മുതല്‍ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടും; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍

കൊച്ചി: തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് തിയേറ്റര്‍ ഉടമകള്‍. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ എ ക്ലാസ് തിയേറ്ററുകളും അടച്ചിടാന്‍ തിയേറ്റര്‍ ഉടമകളുടെ തീരുമാനം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ യോഗത്തിലാണ് തീരുമാനം.

അതേസമയം, സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും നിര്‍മാതാക്കളും വിതരണക്കാരും അനാവശ്യ പിടിവാശി കാണിക്കുകയാണെന്നും ബഷീര്‍ പറഞ്ഞു.

ഇതോടെ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി തുടങ്ങിയ ചിത്രങ്ങള്‍ പ്രതിസന്ധിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News