സംസ്ഥാനത്തെ എ ക്ലാസ് തിയറ്ററുകളും സമരത്തിലേക്ക്; വ്യാഴാഴ്ച്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും; തീരുമാനം തീയറ്റര്‍ ഉടമകളുടേത്

കൊച്ചി : സംസ്ഥാനത്തെ എ ക്ലാസ് തിയറ്ററുകള്‍ വ്യാഴാഴ്ച്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റേതാണ് തീരുമാനം. തിയറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തീരുമാനം തിരിച്ചടിയായി.

വിതരണക്കാരും നിര്‍മാതാക്കളും ഒരു പക്ഷത്തും ഫെഡറേഷന്‍ മറുപക്ഷത്തുമായി തുടരുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.

ഫെഡറേഷന്റെ തിയറ്ററുകള്‍ ഒഴിവാക്കി സിനിമകള്‍ റിലീസ് ചെയ്യുമെന്നു നിര്‍മാതാക്കളും വിതരണക്കാരും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മുതല്‍ പുതിയ ചിത്രങ്ങല്‍ റിലീസിന് എത്തും. ബി, സി ക്ലാസ് തിയറ്ററുകളിലും സര്‍ക്കാര്‍ തിയറ്ററുകളിലും മള്‍ട്ടിപ്ലെക്‌സുകളിലുമാണ് പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News