പാക് ആണവ മിസൈല്‍ പരീക്ഷണം വ്യാജമെന്ന് ഇന്ത്യ; റോയിട്ടേഴ്‌സ് വാര്‍ത്തയും ട്വിറ്റര്‍ വീഡിയോയും തള്ളി നാവികസേന

ദില്ലി : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആണവ മിസൈല്‍ പരീക്ഷണം നടത്തിയെന്ന പാകിസ്താന്റെ അവകാശവാദം ഇന്ത്യ തള്ളി. മിസൈല്‍ പരീക്ഷണത്തിന്റേത് എന്ന പേരില്‍ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്ന് നാവിക സേന വ്യക്തമാക്കി. പുറത്തുവന്ന റിപ്പോര്‍ട്ടുകളെയും നാവികസേന തള്ളി.

450 കിമീ ദൂരപരിധിയുള്ള ബാബര്‍ – 3 മിസൈലിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് പാകിസ്താന്‍ പുറത്തുവിട്ടത്. മുങ്ങിക്കപ്പലില്‍ നിന്ന് തൊടുക്കുന്ന മിസൈലിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോയും റിപ്പോര്‍ട്ടും തള്ളിയ നാവികസേനയുടെ നിലപാട് ദേശീയ വാര്‍ത്താചാനലായ എന്‍ഡിടിവിയാണ് പുറത്തുവിട്ടത്.

അത്തരത്തിലൊരു മിസൈല്‍ പരീക്ഷണം നടന്നിട്ടില്ല. വീഡിയോയില്‍ ഒരു മിസൈലല്ല പകരം രണ്ടെണ്ണമാണ് കാണുന്നത്. വെള്ളത്തില്‍ നിന്ന് പൊന്തി വരുന്ന മിസ്സൈലിന് ചാര നിറവും പിന്നീടതിന് ഓറഞ്ച് നിറമാണെന്നും നാവിക സേന പറയുന്നു. പാക് സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here