കാര്യങ്ങള്‍ പഴയതുപോലെ തുടരും; വിളിക്കേണ്ടവരെയൊക്കെ നിങ്ങള്‍ വിളിക്ക്; വിദ്യാര്‍ത്ഥികള്‍ക്ക് നെഹ്രു കോളജ് ഹോസ്റ്റല്‍ വാര്‍ഡന്റെ ഭീഷണി

തൃശൂര്‍ : പാമ്പാടി നെഹ്രു കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണി. ഹോസ്റ്റല്‍ വാര്‍ഡന്‍ ആണ് ഭീഷണിപ്പെടുത്തിയത്. ഇന്നലെവരെ എങ്ങനെയാണോ തുടര്‍ന്നത് അതുപോലെ തന്നെ ഇനിയും തുടരും. വിളിക്കേണ്ടവരെയൊക്കെ നിങ്ങള്‍ വിളിക്കൂ എന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ ഭീഷണി മുഴക്കുന്നു.

തനിക്ക് അഹങ്കാരം ഉണ്ടെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നുണ്ട്. ജിഷ്ണുവിന്റെ ആത്മഹത്യാ വാര്‍ത്ത കൈരളി പീപ്പിള്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് ശേഷമാണ് ഹോസ്റ്റല്‍ വാര്‍ഡന്റെ ഭീഷണി. ഭീഷണി ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here