ജിഷ്ണുവിന്‍റെ ആത്മഹത്യ: രോഹിത് വെമുലയുടെ കാമ്പസിലും പ്രതിഷേധം; ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രതിഷേധപരിപാടി വൈകിട്ട് അഞ്ചരയ്ക്ക്

ഹൈദരാബാദ്: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ ഹൈദരാബാദിലും പ്രതിഷേധം. ഇന്ന് വൈകിട്ട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നോര്‍ത്ത് ഷോപ്പിംഗ് കോംപ്ലക്സിനു സമീപമാണ് എസ്എഫ്ഐയുടെ പ്രതിഷേധം.

ജിഷ്ണുവിന് നീതിലഭിക്കണമെന്നു കാട്ടി കൈരളി ടിവി ഉയര്‍ത്തിയ ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം. നേരത്തേ ജസ്റ്റിസ് ഫോര്‍ ജിഷ്ണു പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വകലാശാലയിലെ എസ്എഫ്ഐ യൂണിറ്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു.

രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പീഡനങ്ങളില്‍ ജീവന്‍ വെടിയേണ്ടിവരുന്ന അവസാനത്തെയാളാണ് ജിഷ്ണു എന്നു പറഞ്ഞായിരുന്നു പ്രതിഷേധ പ്രസ്താവന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിേര കര്‍ശന നടപടിവേണമെന്നും പ്രസ്താവനയില്‍ എച്ച്സിയു എസ്എഫ്ഐ യൂണിറ്റ് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News