തിയേറ്റര്‍ പ്രതിസന്ധി: കൊച്ചിയില്‍ ഇന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം; മലയാള ചിത്രങ്ങള്‍ റിലീസിന് എ ക്ലാസ് തിയേറ്ററുകളിലേക്ക് നല്‍കേണ്ടെന്ന തീരുമാനത്തിന് സാധ്യത - Kairalinewsonline.com
ArtCafe

തിയേറ്റര്‍ പ്രതിസന്ധി: കൊച്ചിയില്‍ ഇന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം; മലയാള ചിത്രങ്ങള്‍ റിലീസിന് എ ക്ലാസ് തിയേറ്ററുകളിലേക്ക് നല്‍കേണ്ടെന്ന തീരുമാനത്തിന് സാധ്യത

കൊച്ചി: സംസ്ഥാനത്തെ സിനിമാ മേഖലയില്‍ തുടരുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും യോഗം ഇന്നു കൊച്ചിയില്‍ ചേരും. നാളെ മുതല്‍ സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണു യോഗം. എക്സിബിറ്റേ‍ഴ്സ് ഫെഡറേഷൻ നിലപാട് മാറ്റിയില്ലെങ്കിൽ ഇവരെ ഒ‍ഴിവാക്കി നാളെ മുതൽ സിനിമകൾ റിലീസ് ചെയ്യാൻ നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരുന്നു.

ഇത് കൂടാതെ മലയാള ചിത്രങ്ങളുടെ റിലീസിങ്ങ് എ ക്ലാസ്സ് തിയറ്റുകൾക്ക് ഇനിയങ്ങോട്ട് നൽകേണ്ടതില്ലെന്ന കടുത്ത നിലപാടിലേക്ക് നിര്‍മ്മാതാക്കളും വിതരണക്കാരും നീങ്ങിയേക്കുമെന്നാണ് സൂചന. സിനിമാ ടിക്കറ്റിന്‍റെ അമ്പതു ശതമാനം തുക തിയേറ്ററുകള്‍ക്കു നല്‍കണമെന്ന ഉടമകളുടെ നിലപാടിലാണ് തര്‍ക്കവും പ്രതിസന്ധിയും രൂപപ്പെട്ടത്.

To Top