ചെഗുവേരയുടെ ചിത്രങ്ങള്‍ മാറ്റണമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി ഡിവൈഎഫ്ഐ സഖാക്കള്‍ ചാണകം തളിച്ചു ശുദ്ധീകരിച്ചു; സംഘികള്‍ക്ക് പുരോഗമന യുവജനപ്രസ്ഥാനത്തിന്‍റെ മറുപടി

കോ‍ഴിക്കോട്: എം ടി വാസുദേവന്‍ നായരെയും കമലിനെയും ചെഗുവേരയെയും അധിക്ഷേപിച്ച ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി ഡിവൈഎഫ്ഐ സഖാക്കള്‍ ചാണകം തളിച്ചു ശുദ്ധീകരിച്ചു. കോ‍ഴിക്കോട് പേരാമ്പ്രയിലെ വേദിയാണ് പ്രകടനമായെത്തി ഡിവൈഎഫ്ഐ സഖാക്കള്‍ ശുദ്ധീകരിച്ചത്.

കേരളത്തിലെ ജനസമൂഹം അംഗീകരിക്കുന്നവര്‍ക്ക് നേരെ അധിക്ഷേപം ചൊരിഞ്ഞ സംഘികള്‍ക്ക് ഉചിതമായ മറുപടിയാണ് ഡിവൈഎഫ്ഐയുടെ സഖാക്കള്‍ നല്‍കിയത്. നോട്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച എം ടി വാസുദേവന്‍ നായരെ മോശമായ രീതിയില്‍ എ എന്‍ രാധാകൃഷ്ണന്‍ നേരത്തെ അധിക്ഷേപിച്ചിരുന്നു.

അതിനു പിന്നാലെയാണ് കമലിനോടു പാകിസ്താനിലേക്കു പോയ്ക്കൊള്ളാനും ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തു മാറ്റിയാല്‍ കേരളത്തിലെ അക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കാനാവുമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. സംവിധായകന്‍ കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും രാജ്യം വിടണമെന്നുമായിരുന്നു രാധാകൃഷ്ണന്‍റെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News