പാമ്പാടി നെഹ്‌റു വനിതാ ഹോസ്റ്റലിലെ ഷോമാന്‍ ഇതാണ്; വിദ്യാര്‍ഥിനികള്‍ മൊബൈലില്‍ പകര്‍ത്തിയ നഗ്‌നനായ പുരുഷന്റെ ചിത്രം പുറത്തുവിടുന്നു; പരാതികള്‍ കോളജ് മാനേജ്‌മെന്റ് അവഗണിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികള്‍

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിന്റെ വനിതാ ഹോസ്റ്റല്‍ പരിസരത്ത് എത്തുന്ന ഷോമാന്റെ ചിത്രങ്ങള്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിടുന്നു. ഹോസ്റ്റലിന്റെ പുറത്ത് കാടിനോട് ചേര്‍ന്ന ഭാഗത്ത് നഗ്നനായി നില്‍ക്കുന്ന പുരുഷന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിടുന്നത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മൊബൈല്‍ പകര്‍ത്തിയ ചിത്രമാണിത്.

രണ്ടു മൂന്നു തവണ ഈ സംഘം ഹോസ്റ്റലിനുള്ളില്‍ കയറിയെന്നും സുരക്ഷയില്ലാത്തയിടത്താണ് തങ്ങള്‍ താമസിക്കുന്നതെന്നും വിദ്യാര്‍ഥിനികള്‍ നേരത്തെ ആരോപിച്ചിരുന്നു. പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു പ്രത്യേക ശബ്ദം ഇയാള്‍ പുറപ്പെടുവിക്കുമെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. നഗ്‌നസംഘത്തെക്കുറിച്ച് പരാതിയുമായി മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍, പെണ്‍കുട്ടികള്‍ വിളിച്ചുവരുത്തിയ പുരുഷന്മാരാകും അവിടെ എത്തിയതെന്നായിരുന്നു നെഹ്‌റു ഗ്രൂപ്പിന്റെ അധിക്ഷേപം.

ഇത്തരം തെണ്ടിത്തരങ്ങള്‍ കാണിക്കുന്നവരെ പിടിക്കാത്ത മാനേജ്‌മെന്റാണ് കോപ്പിയടിച്ചെന്ന പേരില്‍ വിദ്യാര്‍ഥിക്കെതിരെ നടപടി എടുക്കുന്നതെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.

പെണ്‍കുട്ടികളുടെ മുറികള്‍ക്കുള്ളില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ഓരോ വാതിലുകളിലും സീ ഹോളുകളുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. ചില ദിവസങ്ങളിലും ഈ ഹോളുകളിലൂടെ നോക്കുന്ന ആളുകള്‍ ആരാണെന്ന് പോലും തങ്ങള്‍ക്കറിയില്ലെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. വനിത വാര്‍ഡന്മാര്‍ തന്നെയാണോ, അതോ പുരുഷന്മാര്‍ എത്താറുണ്ടോ എന്നും തങ്ങള്‍ക്ക് സംശയമുണ്ടെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News