തനിക്കു കാ‍ഴ്ച ലഭിക്കുന്നതായി വൈക്കം വിജയലക്ഷ്മിയുടെ വെളിപ്പെടുത്തല്‍; ഫലം കാണുന്നതു കോട്ടയത്തെ ഹോമിയോ ചികിത്സ - Kairalinewsonline.com
ArtCafe

തനിക്കു കാ‍ഴ്ച ലഭിക്കുന്നതായി വൈക്കം വിജയലക്ഷ്മിയുടെ വെളിപ്പെടുത്തല്‍; ഫലം കാണുന്നതു കോട്ടയത്തെ ഹോമിയോ ചികിത്സ

വൈക്കം: പ്രശസ്ത പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്കു കാ‍ഴ്ച കിട്ടുന്നതായി അവരുടെ വെളിപ്പെടുത്തല്‍. കോട്ടയത്തെ ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറിന്‍റെയും ശ്രീവിദ്യയുടെയും ചികിത്സയിലാണ് ജന്മനാ കാ‍ഴ്ചയില്ലാത്ത വിജയലക്ഷ്മിക്കു കാ‍ഴ്ച ലഭിക്കുന്നതിന്‍റെ സൂചനകളുള്ളത്.

വിവാഹിതയാകാന്‍ ഒരുങ്ങുന്ന വിജയലക്ഷ്മി ഇരട്ടി സന്തോഷമാണ് കാ‍ഴ്ചകിട്ടുന്നതിന്‍റെ സൂചനകള്‍ നല്‍കുന്നത്. മുഖത്തു വെളിച്ചം അടിക്കുമ്പോള്‍ മുമ്പില്ലാത്ത ഒരു പ്രയാസം കണ്ണിന് അനുഭവപ്പെടുന്നതാണ് വിജയലക്ഷ്മിക്കു പ്രതീക്ഷ പകരുന്നത്. ഇതു നല്ല മാറ്റമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അച്ഛനെയും അമ്മയെയും വിവാഹംചെയ്യാന്‍ ഒരുങ്ങുന്ന സന്തോഷ് ഏട്ടനെയുമൊക്കെ ഉടനെ കാണാനാവുമെന്നാണ് വിജയലക്ഷ്മിയുടെ പ്രതീക്ഷ. ഒരു കുടുംബസുഹൃത്ത് പറഞ്ഞറിഞ്ഞാണ് വിജയലക്ഷ്മി ചികിത്സയ്ക്കായി കോട്ടയത്തെ ഡോക്ടര്‍മാരുടെ അടുത്തെത്തിയത്. വരുന്ന മാര്‍ച്ച് 29നാണ് വിജയലക്ഷ്മിയുടെ വിവാഹം. കൈരളി ടിവിയുടെ ഫീനിക്സ് പുരസ്കാരം സ്വീകരിക്കുന്ന വേദിയിലാണ് താന്‍ വിവാഹിതയാകുന്ന കാര്യം വിജയലക്ഷ്മി വെളിപ്പെടുത്തിയത്.

To Top