എ ക്ലാസ് തിയേറ്ററുകള്‍ ഒഴിവാക്കി സിനിമാ റിലീസ്; തീരുമാനം നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ - Kairalinewsonline.com
ArtCafe

എ ക്ലാസ് തിയേറ്ററുകള്‍ ഒഴിവാക്കി സിനിമാ റിലീസ്; തീരുമാനം നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍

തിരുവനന്തപുരം: എ ക്ലാസ് തിയേറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനം. തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എ ക്ലാസ് തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഈ തീരുമാനം.

ഇതോടെ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യും. ബി, സി ക്ലാസ് തിയേറ്ററുകളിലും സര്‍ക്കാര്‍ തിയേറ്ററുകളിലും മള്‍ട്ടിപ്ലെക്‌സുകളിലുമാണ് പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നത്. പൊങ്കലിന് തിയേറ്ററുകളില്‍ എത്തുന്ന വിജയ് ചിത്രം ഭൈരവ 200 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും.

To Top