സ്വാശ്രയ കോളേജുകള്‍ക്ക് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനം; വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ പറയാം; അഫിലിയേഷന്‍ പുതുക്കുന്നതും ഓംബുഡ്‌സ്മാന്‍ തീരുമാനിക്കും - Kairalinewsonline.com
Kerala

സ്വാശ്രയ കോളേജുകള്‍ക്ക് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനം; വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ പറയാം; അഫിലിയേഷന്‍ പുതുക്കുന്നതും ഓംബുഡ്‌സ്മാന്‍ തീരുമാനിക്കും

ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും ഓംബുഡ്‌സ്മാനാവുക

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകള്‍ക്ക് സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം. വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് തീരുമാനം. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും ഓംബുഡ്‌സ്മാനാവുക. പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് തീരുമാനം.

സംസ്ഥാനത്തെ 155 എഞ്ചിനിയറിംഗ് കോളേജുകളിലും സാങ്കേതിക സര്‍വകലാശാലയിലെ വിദഗ്ദര്‍ സന്ദര്‍ശനം നടത്തും. ഓംബുഡ്‌സ്മാനോട് വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ പറയാം. പരാതികള്‍ പരിശോധിച്ച ശേഷം ആവശ്യമായ പരിഹാരങ്ങള്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദേശിക്കും. ഇതിനെത്തുടര്‍ന്ന് ഓംബുഡ്‌സ്മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോളേജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

അതേസമയം, സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ വ്യാഴാഴ്ച മുതല്‍ കോളേജുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനും തീരുമാനിച്ചു. പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ അക്രമത്തിലും കൊച്ചിയിലെ മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് നടപടി.

To Top