നീലേശ്വരത്ത് ദന്തല്‍ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തനിലയില്‍

കണ്ണൂര്‍: ദന്തല്‍ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധു-ശാന്ത ദമ്പതികളുടെ മകള്‍ അമിതയെ(21)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയാണ് അമിത.

മാതാവ് ശാന്ത കുളിക്കാന്‍ പോയ സമയത്താണ് സംഭവം. അമിതയെ കാണാതായതോടെ അന്വേഷിച്ച് കിടപ്പുമുറിയിലെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും അമിത മരിക്കുകയായിരുന്നു.

നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് മധു ഗള്‍ഫിലാണ്. മധു എത്തിയ ശേഷം സംസ്‌ക്കരിക്കും. ഏകസഹോദരി അമൃത ഫാര്‍മസിസ്റ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here